ഇനി പത്ത് ദിവസം കൂടി; തദ്ദേശ തെരഞ്ഞെടുപ്പില്‍ കണക്ക് നല്‍കാത്ത 9202 സ്ഥാനാര്‍ഥികള്‍ക്ക് അയോഗ്യത വരും

ഇനി പത്ത് ദിവസം കൂടി; തദ്ദേശ തെരഞ്ഞെടുപ്പില്‍ കണക്ക് നല്‍കാത്ത 9202 സ്ഥാനാര്‍ഥികള്‍ക്ക് അയോഗ്യത വരും

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തെരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കാതിരിക്കുകയും ചെയ്ത 9202 സ്ഥാനാര്‍ഥികളെ അയോഗ്യരാക്കും. പരിധിയില്‍ കൂടുതല്‍ ചെലവിട്ടവരും ഇക്കൂട്ടത്തിലുണ്ട്. പത്ത് ദിവസത്തിനകം കണക്ക് സമര്‍പ്പിക്കാന്‍ അന്തിമ അവസരം നല്‍കിയിട്ടുണ്ട്.

ഇവരുടെ പ്രാഥമിക പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ചെലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കാത്ത പക്ഷം ഇനിയൊരറിയിപ്പ് ഇല്ലാതെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത കല്‍പിക്കുമെന്ന് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.