ദുബായ്: യുഎഇയില്‍ ഇന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തീരപ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
താപനിലയില്‍ കുറവുണ്ടാകുമെങ്കിലും അന്തരീക്ഷ ഈർപ്പം വർദ്ധിക്കും. ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്ന ശരാശരി താപനില. പൊടിക്കാറ്റ് വീശും. അതുകൊണ്ടുതന്നെ കാഴ്ച പരിധിയും കുറയും.
അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.