തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എഡിജിപിയായുള്ള നിയമനം. കെ. പത്മകുമാറാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എഡിജിപി. എംആര്‍ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപിയായി മാറ്റി.
ഉത്തരമേഖലാ ഐജിയായി ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ടി വിക്രമിന് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചു. ഐജി അശോക് യാദവിനാണ് സെക്യൂരിറ്റി ഐജിയുടെ ചുമതല. റൂറല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്.
കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കും എറണാകുളം റൂറല്‍ എസ്പി കാര്‍ത്തികിനെ കോട്ടയത്തേക്കും മാറ്റി. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറല്‍ എസ്പി. കറുപ്പസ്വാമി കോഴിക്കോട് റൂറല്‍ എസ്പിയാകും. വയനാട് എസ്പിയായി ആര്‍ ആനന്ദിനേയും കുര്യാക്കോസിനെ ഇടുക്കി എസ്പിയായും നിയമിച്ചു.
കോട്ടയം എസ്പി ശില്‍പ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി. കൊല്ലം കമ്മീഷണര്‍ നാരായണന്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറുന്ന ഒഴിവില്‍ മെറിന്‍ ജോസഫിന് ചുമതല നല്‍കി.