വയനാട്ടില്‍ അമിത വേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

വയനാട്ടില്‍ അമിത വേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

കല്‍പ്പറ്റ: കാര്‍ മരത്തിലിടിച്ച് വയനാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് നെഹ്റു കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുട്ടില്‍ വാര്യാട് രാവിലെ ഏഴ് മണിക്കാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വന്ന കാറാണ് മരത്തിലിടിച്ചത്. മഴയെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മൃതദേഹങ്ങള്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. ഇതാകാം അപകട കാരണമെന്നാണ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.