അടിമാലി: കൊച്ചി-ധനുഷ്‌ക്കൊടി ദേശീയ പാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണുനിക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപവും മണ്ണിടിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്. മണ്ണിടിച്ചില്‍ തുടര്‍ച്ചയായയോടെ പഴയമൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. വലിയ അളവിലല്ലെങ്കില്‍ കൂടിയും മേഖലയില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നുണ്ട്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. എപ്പോള്‍ മണ്ണിടിയും എന്ന് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയില്‍ മൂന്നാറിലടക്കം മഴ തുടരുകയാണ്. ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്.