കെ സി വൈ എം മുള്ളൻകൊല്ലി മേഖലയും പിഡിസി ലാബും സംയുക്ത മെഡിക്കൽ ക്യാമ്പ് നടത്തി

കെ സി വൈ എം മുള്ളൻകൊല്ലി മേഖലയും പിഡിസി ലാബും സംയുക്ത മെഡിക്കൽ ക്യാമ്പ് നടത്തി

പാടിച്ചിറ: കെ സി ബി സി യുടെ യുവജന ദിനത്തോടനുബന്ധിച്ച് കെ സി വൈ എം മുള്ളൻകൊല്ലി മേഖലയും പിഡിസി ലാബും സംയുക്തമായി പാടിച്ചിറ പിഡിസി ലാബിൽ വെച്ച് സൗജന്യ പ്രമേഹം, കൊളസ്‌ട്രോൾ, ബ്ലഡ്‌ പ്രഷർ നിർണയ ക്യാമ്പ് നടത്തി.

കെ സി വൈ എം യൂണിറ്റ് ഡയറക്ടർ ഫാ.നിധിൻ ആലക്കാത്തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പിഡിസി ലാബ് ഡയറക്ടർ ലിയോ പിഡിസി അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, അഗസ്റ്റിൻ മേമാട്ട്, ആന്റണി മങ്കടപ്ര, അരുൺ ഇടത്തുപറമ്പിൽ, ജോയൽ പുല്ലാട്ട്, ഫെബിൻ കാക്കോനാൽ, അലക്സ്‌ മണ്ടാനത്ത്, ഡായോണ എഴുമായിൽ, നന്ദന കണിയാമറ്റത്തിൽ, അമലു, ലിൻഷ, മിന്റു, സിയാ, ആസ്വിനി, സൂര്യ എന്നിവർ നേതൃത്വം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.