ദുബായ്: കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഇന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഫുജൈറയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചിരുന്നു.
ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ദുബായില്‍ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊടിക്കാറ്റ് വീശും. അലർജിയടക്കമുളള അസുഖങ്ങള്‍ ഉളളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.