കോട്ടയം: വിവിധ ക്രൈസ്തവ സഭകളെയും സഭാ സംഘടനകളെയും ഉള്‍പ്പെടുത്തി ഓഗസ്റ്റ് 15 ന് കോട്ടയത്ത് 'ക്രൈസ്തവ സംഗമം 2022' സംഘടിപ്പിക്കുന്നു. കോട്ടയം കളത്തിപ്പടിയിലുള്ള ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ചു വരെയാണ് പരിപാടി.
സമുദായത്തിന്റെ സാമ്പത്തിക, രാഷ്ട്രിയ, വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍
സഭാ വ്യത്യാസം ഇല്ലാതെ സംഗമത്തില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുണറ്റഡ് ക്രിസ്ത്യന്‍ സര്‍വ്വിസ് ഫ്രണ്ട്, യു.സി.എഫ് ഇന്ത്യ, കാസ, ക്രോസ് പെന്തികോസ്റ്റല്‍ കൗണ്‍ലില്‍ ഓഫ് ഇന്ത്യ, എക്ലേസ്യാ യുണൈറ്റഡ് ഫോറം, സാക്ഷി അപ്പോളജിസ്റ്റ്, ഡി.സി.എഫ് തുടങ്ങിയ സംഘടനകളാണ് മുഖ്യ സംഘാടകര്‍.
സംഗമത്തില്‍ ക്രൈസ്തവ സമുദായ ശാക്തീകരണ പ്രമേയം അവതരിപ്പിക്കും. ഭീകര വാദത്തിനെതിരെ സമാധാന രാജ്യസ്‌നേഹ പ്രതിജ്ഞയും എടുക്കും.
ക്രൈസ്തവ സമുദായ ശക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമുദായ നേതാക്കളായ അഡ്വ.ജസ്റ്റിന്‍ പള്ളി വാതുക്കല്‍, ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ.പ്രകാശ് പി തോമസ്, കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍, പെന്തികോസ്റ്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, സീറോ മലബാര്‍ സഭാ അല്‍മായ കമ്മിഷന്‍ സെക്രട്ടറി ടോണി ചിറ്റലപ്പള്ളി, അമല്‍ സിറിയക് എന്നിവര്‍ക്ക് യു.സി.എസ്.എഫ് ചെയര്‍മാനായിരുന്ന അന്തരിച്ച അഡ്വ. മാത്യൂ മൂത്തേടന്‍ സ്മാരക അവര്‍ഡ് സമ്മാനിക്കും.