'സുകുമാരക്കുറുപ്പ് മുങ്ങിയിട്ട് എത്ര കാലമായി, പിടിച്ചോ'?.. എകെജി സെന്റര്‍ ആക്രമണത്തില്‍ പുതിയ പ്രതികരണവുമായി ഇ.പി ജയരാജന്‍

 'സുകുമാരക്കുറുപ്പ് മുങ്ങിയിട്ട് എത്ര കാലമായി, പിടിച്ചോ'?.. എകെജി സെന്റര്‍ ആക്രമണത്തില്‍ പുതിയ പ്രതികരണവുമായി  ഇ.പി ജയരാജന്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ വിചിത്ര വാദവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാനായോയെന്നും കക്കാന്‍ പഠിച്ചവന് നിക്കാനുമറിയാമെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങളോട് ജയരാജന്റെ മറുപടി.

സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി. പലരും മാറി മാറി ഭരിച്ചില്ലേ. എത്ര കേസുണ്ട് ഇങ്ങനെ. പൊലീസ് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൃത്യം നടത്തുന്നവര്‍ രക്ഷപ്പെടാനുള്ള വഴിയും സ്വീകരിക്കാം.

അതുകൊണ്ട് പൊലീസിന്റെ ശക്തിയും എല്ലാ തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുമെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് 12 ദിവസം കഴിഞ്ഞിട്ടും പ്രതികളെപ്പറ്റി പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.