പാലാ രൂപത പ്രവാസി സംഗമം കൊയിനോണിയ 2022' ജൂലൈ 30 ന്

പാലാ രൂപത പ്രവാസി സംഗമം കൊയിനോണിയ 2022' ജൂലൈ 30 ന്

പാലാ: പാലാ രൂപതയിലെ പ്രവാസികളുടെ സംഗമം കൊയിനോണിയ 2022' ജൂലൈ 30 ശനിയാഴ്ച്ച രാവിലെ നടക്കും. ചൂണ്ടശേരി സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജാണ് വേദി. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിന് തുടക്കമാകുന്നത്.

പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒന്നിച്ചു കൂടുവാനും പിതാക്കന്മാരുമായി ആശയവിനിമയം നടത്താനുമുള്ള വേദിയായിട്ടാണ് സംഗമത്തെ കാണുന്നത്. വിവിധ രാജ്യങ്ങളില്‍ ചേക്കേറിയ പാലാ രൂപതക്കാരായവര്‍ അന്നേ ദിവസം ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00919496464727 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.