അസംപ്ഷന്‍ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു; ജൂലൈ 20 വരെ അപേക്ഷിക്കാം

അസംപ്ഷന്‍ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു; ജൂലൈ 20 വരെ അപേക്ഷിക്കാം

കോട്ടയം: ചങ്ങനാശേരി അസംപ്ഷന്‍ കോളേജിൽ 2022-2023 അധ്യയന വർഷത്തെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ ജൂലൈ 20 ന് മുമ്പായി www.assumptioncollege.edu.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കണം.

ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി.എ ഇക്കണോമിക്‌സ്, ബി.എ ഹിസ്റ്ററി, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ബോട്ടണി, ബി.എസ്.സി സുവോളജി, ബി.എസ്.സി ഫുഡ് മൈക്രോബയോളജി, ബി.എസ്.സി ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയന്‍സ് എന്നി എയ്ഡ്‌ഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.


കൂടാതെ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി. എ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി, ഫാഷൻ ടെക്നോളജി, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബിബിഎ, ബിസിഎ എന്നി അൺ എയ്ഡഡ് കോഴ്‌സുകളിലേക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

യൂണിവേഴ്സിറ്റി സെൻട്രേലിസഡ് അലോട്ട്മെന്റ് പ്രൊസസ് (ക്യാപ്) വഴി അസംപ്ഷൻ കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതല്ല. ആയതിനാൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ ജൂലൈ 20 ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.assumptioncollege.edu.in
ഫോണ്‍: 0481 2420109, 94965 93612.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.