ബഹ്‌റൈൻ: ബഹ്‌റൈനിൽ കടലില്‍ മുങ്ങി മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് നായരാണ് മരിച്ചത്. 42 വയസായിരുന്നു. സിത്ര കോസ്‌വേയിലൂടെ വാഹനമോടിക്കവെ നിയന്ത്രണം വിട്ട് കാർ കടലില്‍ വീഴുകയായിരുന്നു.
എന്നാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീജിത്ത് നീന്തി കരയ്ക്കടുത്തു. പിന്നീട് വിലപിടിപ്പുളള സാധനങ്ങള്‍ കാറില്‍ നിന്ന് എടുക്കാനായി ഇയാള്‍ തിരിച്ച് നീന്തുകയും അപകടത്തില്‍പ്പെടുകയുമായിരുന്നുവെന്നാണ് വിവരം. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബിസിനസുകാരനായ ശ്രീജിത്തിന്‍റെ ഭാര്യ വിദ്യ ബഹ്‌റൈനിലെ അധ്യാപികയാണ്. മൂന്നു മക്കളുണ്ട്. പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.