പാലക്കാട്: മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ബിജെപി പ്രാദേശിക നേതാവ് പ്രജീവ് കാളിപ്പാറ പൊലീസില്‍ കീഴടങ്ങി. പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യക്കുറിപ്പില്‍ തന്റെ പേരുണ്ടെന്ന് അറിഞ്ഞ പ്രജീവ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഒളിവിലായിരുന്നു.
ശരണ്യയുടെ മരണത്തില്‍ നേരത്തെ പ്രജീവിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തിരുന്നു. പ്രജീവാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ശരണ്യ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പ്രജീവ് പല രീതിയിലും തന്നെ ഉപയോഗപ്പെടുത്തി. പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ഒടുവില്‍ തന്നെ മാത്രം കുറ്റക്കാരിയാക്കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പ്രജീവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രജീവിനെതിരെ ഏതൊക്കെ വകുപ്പ് ചുമത്തണമെന്ന് ചോദ്യം ചെയ്ത ശേഷമാകും തീരുമാനിക്കുകയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.