യുഎഇ: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 1489 പേർക്കാണ് വെളളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 1499 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17544 ആണ് സജീവ കോവിഡ് കേസുകള്‍.
297155 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1489 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 970,586 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 950,717 പേർ രോഗമുക്തി നേടി. 2325 പേരാണ് മരിച്ചത്.