മാർ ഇവാനിയോസ് മെത്രപൊലീത്തയുടെ ശ്രാദ്ധ തിരുന്നാളിന് ലേബർ ക്യാംപുകളില്‍ ഭക്ഷണമെത്തിച്ച് സാമൂഹ്യപ്രവർത്തകന്‍ സിജു പന്തളം

മാർ ഇവാനിയോസ് മെത്രപൊലീത്തയുടെ ശ്രാദ്ധ തിരുന്നാളിന് ലേബർ ക്യാംപുകളില്‍ ഭക്ഷണമെത്തിച്ച് സാമൂഹ്യപ്രവർത്തകന്‍ സിജു പന്തളം

ദുബായ്: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ ആർച്ച് ബിഷപ്പും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്ന മാർ ഇവാനിയോസ് മെത്രപൊലീത്തയുടെ 69 ആം ശ്രാദ്ധ തിരുന്നാളിന് ലേബർ ക്യാംപുകളില്‍ ഭക്ഷണമെത്തിച്ച് സാമൂഹ്യപ്രവർത്തകനായ സിജു പന്തളം. യുഎഇയിലെ വിവിധ ലേബർ ക്യാംപുകളില്‍ മകള്‍ ഏയ്ഞ്ചലയ്ക്കൊപ്പമെത്തി 500 ലധികം ഭക്ഷണ പൊതികളാണ് ഇദ്ദേഹം കൈമാറിയത്. കൂടാതെ തന്‍റെ സമ്പാദ്യത്തില്‍ നിന്ന് ഒരു വർഷത്തെ നീക്കിയിപ്പായി ഒരു തുകയും നേർച്ചയായി നല്‍കുന്നുണ്ട് സിജു.

മാർ ഇവനിയോസ് പിതാവിനെ കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ദിവസം യുഎഇയിലെ മുഴുവൻ ലേബർ ക്യാംപുകളിലും ഭക്ഷണം നേർച്ചയായി നല്‍കണമെന്നതാണ് സിജുവിന്‍റെ ആഗ്രഹം. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മാവേലിക്കര രൂപതയിൽ കുടശനാട് ഇടവക അംഗമാണ് സിജു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.