യുഎഇയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും മഴയും

യുഎഇയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും മഴയും

യുഎഇ: യുഎഇയിലെ വിവിധ ഇടങ്ങളില്‍ വെള്ളിയാഴ്ച ശക്തമായ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. ദുബായിലെ എക്സ്പോ സ്ട്രീറ്റില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നതിന്‍റെ ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു. 

മറ്റ് എമിറേറ്റുകളിലെ വിവിധ ഇടങ്ങളിലും മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മഴയും പൊടിക്കാറ്റുമുണ്ടാകാനുളള സാധ്യതയുണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ ദഫ്ര, അലൈന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്തു. അല്‍ ഖുദ്ര ഭാഗത്തും ശക്തമായ മഴയാണ് ലഭിച്ചത്.

ഇന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പൊടിക്കാറ്റ് വീശാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.