ജിദ്ദ: ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ജിദ്ദയിലെത്തി. മേഖലയിലെ ഭാവിയുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും യുഎസ് പ്രസിഡന്റ് ജോ ബിഡനുമായും അദ്ദേഹം ചർച്ച നടത്തും. ബഹ്റിന് രാജാവ് ഹമദ് ഈസ അല്‍ ഖലീഫ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ റോയല്‍ കോർട്ട് അറിയിച്ചിരുന്നു.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അസ്സബാഹാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആറ് ജിസിസി രാജ്യങ്ങളിലെ അംഗങ്ങളെ കൂടാതെ ഈജിപ്ത്, ജോർദ്ദാന്‍, ഇറാഖ് രാജ്യങ്ങളിലെ പ്രതിനിധികള്‍ കൂടി ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.