ബോർഡിംഗ് പാസുള്‍പ്പടെ, യാത്രാവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് ദുബായ് പോലീസ്

ബോർഡിംഗ് പാസുള്‍പ്പടെ, യാത്രാവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് ദുബായ് പോലീസ്

ദുബായ്: യാത്രപോകുമ്പോള്‍ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് ദുബായ് പോലീസ്. പലരും ബോർഡിംഗ് പാസിന്‍റേതുള്‍പ്പടെയുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് വീണ്ടും പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

ബോർഡിംഗ് പാസ് വഴി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് സാധിക്കും. ഹാക്കിംഗ് ഉള്‍പ്പടെയുളള നൂറിലധികം കേസുകള്‍ പ്രതിദിനം പോലീസിന് ലഭിക്കുന്നുണ്ടെന്ന് സൈബർ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടർ കേണല്‍ സഈദ് അല്‍ ഹജ്രി പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള പരാതികള്‍   www.ecrime.ae ലൂടെ അറിയിക്കാമെന്ന് പോലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.