ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; പന്നിയങ്കരയില്‍ 24 പേര്‍ക്ക് പരിക്ക്

ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; പന്നിയങ്കരയില്‍ 24 പേര്‍ക്ക് പരിക്ക്

തൃശൂര്‍: പന്നിയങ്കര ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. 24 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് സാരമല്ല.

കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. വലിയ വാഹനങ്ങള്‍ എതിര്‍വശത്തു കൂടെ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഗതാഗത തടസം പോലീസെത്തി മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.