കെ റെയില്‍ പദ്ധതി ജനങ്ങൾക്ക് വിനാശകരം; അടിസ്ഥാന പഠനം പോലും നടത്തിയില്ലെന്ന് പ്രശാന്ത് ഭൂഷന്‍

കെ റെയില്‍ പദ്ധതി ജനങ്ങൾക്ക് വിനാശകരം; അടിസ്ഥാന പഠനം പോലും നടത്തിയില്ലെന്ന് പ്രശാന്ത് ഭൂഷന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ജനങ്ങൾക്ക് വിനാശകരമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പദ്ധതി കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മീറ്റ് ദ പ്രസില്‍ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ നേരത്തെയും ആരോപിച്ചിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്ന് ആരോപിച്ച അദ്ദേഹം സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.