കുടിച്ച് പൂസാകാൻ കേരളത്തിൽ 242 മദ്യശാലകള്‍ കൂടി; ഏറ്റവും കൂടുതലുള്ളത് തൃശൂരിൽ

കുടിച്ച് പൂസാകാൻ കേരളത്തിൽ 242 മദ്യശാലകള്‍ കൂടി; ഏറ്റവും കൂടുതലുള്ളത് തൃശൂരിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ കുടിച്ച് പൂസാകാൻ കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നു. 242 മദ്യശാലകള്‍ കൂടി തുറക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പുതിയതായി തുറക്കുന്ന മദ്യശാലകളില്‍ ഏറ്റവും കൂടുതലുള്ളത് തൃശൂർ ജില്ലയിലാണ്. 28 മദ്യശാലകളാണ് തൃശൂരില്‍ തുറക്കാന്‍ പോകുന്നത്. ഇപ്പോള്‍ത്തന്നെ ജില്ലയില്‍ 23 മദ്യശാലകളാണുള്ളത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ 68 മദ്യശാലകളും പുതിയ 175 ശാലകളും ചേര്‍ത്താണ് 242 എണ്ണം ഇപ്പോള്‍ തുറക്കുന്നത്. പാര്‍ക്കിങ് സൗകര്യങ്ങളും ശൗചാലയവും വിശാലമായ വില്‍പ്പനയിടങ്ങളുമുള്ള ശാലകളാണ് പുതിയതായി തുറക്കുന്നത്.

എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ 25, തിരുവനന്തപുരം 27, കൊല്ലം 24, പാലക്കാട് 20 എന്നിങ്ങനെയാണ് മദ്യശാലകളുടെ കണക്ക്. പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഏഴ് മദ്യശാലകളാണ് രണ്ട് ജില്ലകളിലുമുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.