ഹൈക്കോടതി ഇടപെട്ടു; പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി 21 വരെ നീട്ടി

ഹൈക്കോടതി ഇടപെട്ടു; പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി 21 വരെ നീട്ടി

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള തിയതി നീട്ടി. ഈ മാസം 21 വരെ നീട്ടൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി

സിബിഎസ്ഇ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി.

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. സിബിഎസ്ഇ പരീക്ഷാ ഫലം വരാത്തതിനാല്‍ അപേക്ഷിക്കാനുളള തിയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.