തിരുവനന്തപുരം: കിഫ്ബി അഴിമതി സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസില്‍ മറുപടി നല്‍കി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. തനിക്ക് അടുത്ത മൂന്നു ദിവസം പാര്‍ട്ടി ക്ലാസുണ്ട്. അതുകൊണ്ട് ഹാജാരാകന്‍ പറ്റില്ലെന്ന് ഐസക്ക് വ്യക്തമാക്കി.
നാളെ ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ടെന്നും ബാക്കി കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് നോട്ടീസ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതെങ്കിലും തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് ഐസക്കും സിപിഎമ്മും പ്രതികരിച്ചത്.
15 വര്‍ഷം മുന്‍പ് താന്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേല്‍വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിരുന്നതെന്നും ഐസക് പറയുന്നു. കിഫ്ബിയില്‍ നിയമലംഘനം നടന്നുവെന്ന കേസിലാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. അതേ സമയം കിഫ്ബി 2150 കോടി രൂപ സമാഹരിച്ചത് നിയമപരമായി തന്നെയാണെന്ന് തോമസ് ഐസക് ന്യായീകരിച്ചു.