പത്തനംതിട്ട: എന്‍ എസ് എസ് മുന്‍ പ്രസിഡന്റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ പത്തനംതിട്ടയില്‍.
മുന്‍ ജില്ലാ ജഡ്ജി ആയിരുന്ന പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഒരു മാസം മുമ്പാണ് എന്‍ എസ് എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എന്‍ എസ് എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്‍ എസ് എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍ എസ് എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.