ദുബായ്: എമിറേറ്റിലെ ഗോള്‍ഡന്‍ വിസക്കാർക്ക് സന്തോഷവാർത്ത. ദുബായ് പോലീസിന്റെ ഈസാദ് പ്രിവിലേജ് കാർഡ് ഗോള്‍ഡന്‍ വിസക്കാർക്ക് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ഈസാദ് കാർഡുളളവർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ദുബായില്‍ ഗോള്‍ഡന്‍ വിസയുളളവർക്കും അഞ്ചുവർഷത്തെ ഗ്രീന്‍ വിസയുളളവർക്കും ഈസാദ് പ്രിവിലേജ് കാർഡ് ലഭിക്കും.
ഇതുവരെ വിവിധ മേഖലയിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ് ദുബായിൽ ഗോൾഡൻ വിസ ലഭിച്ചതെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുളള മുഹമ്മദ് അല്‍ ബസ്തി പറഞ്ഞു. ദുബായിയെ ലോകത്തെ മികച്ച നഗരമാക്കി മാറ്റുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് ഈസാദ് കാർഡ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.