അബുദബി: രാജ്യ തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മഴ പെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇലക്ട്രോണിക് വിവര ബോർഡുകളില്‍ വേഗത സംബന്ധമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ശ്രദ്ധിച്ചുവേണം ഡ്രൈവ് ചെയ്യാന്‍. അലൈനിലും മഴ പെയ്തു. അബുദബിയിലെ വിവിധ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.