ദുബായ്: മെറ്റാവേഴ്സ് അസംബ്ലിക്ക് സെപ്റ്റംബറില്‍ ദുബായ് മ്യൂസിയം വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായിരിക്കും മെറ്റാവേഴ്സ് അസംബ്ലി നടക്കുകയെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
മെറ്റാവേഴ്സ് സാങ്കേതികതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40 സ്ഥാപനങ്ങളും 300 വിദഗ്ധരും അസംബ്ലിയില്‍ പങ്കെടുക്കും. ശില്‍പശാലകളും നടക്കും.
എന്താണ് മെറ്റാവേഴ്സ്
ആശയവിനിമയത്തിനുളള നവീനമാർഗമെന്ന് ചുരുക്കെഴുത്ത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമ്പോഴും യാഥാർത്ഥ്യ പരിസ്ഥിതിയില്‍ നിന്നുകൊണ്ട് ആശവിനിമയം നടത്താന്‍ സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ.
വിവിധ രാജ്യങ്ങളിലുളളവർക്ക് പോലും നേരില്‍ കണ്ടും സ്പർശിച്ചും അനുഭവങ്ങള്‍ കൈമാറിയും ആശയവിനിമയം നടത്തുന്ന പ്രതീതിയുണ്ടാക്കാന്‍ മെറ്റാവേഴ്സ് സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍ ദുബായുടെ ലക്ഷ്യമെന്ത്
അടുത്ത അഞ്ച് വർഷത്തിനുളളില്‍ മെറ്റാവേഴ്സ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ച് ഇരട്ടിയാക്കും. 40,000 വിർച്വല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും നയം ലക്ഷ്യമിടുന്നു.