25 കോടി രൂപ തിരിച്ചു തരണം; നയന്‍താരയ്ക്കും ഭര്‍ത്താവിനും നോട്ടീസയച്ച് നെറ്റ്ഫ്‌ളിക്‌സ്

25 കോടി രൂപ തിരിച്ചു തരണം; നയന്‍താരയ്ക്കും ഭര്‍ത്താവിനും നോട്ടീസയച്ച് നെറ്റ്ഫ്‌ളിക്‌സ്

ചെന്നൈ: തങ്ങളുമായുള്ള ധാരണ തെറ്റിച്ച നയന്‍താരയ്ക്കും ഭര്‍ത്താവിനുമെതിരേ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രംഗത്ത്. വിവാഹം നടത്താന്‍ തങ്ങള്‍ നല്‍കിയ 25 കോടി രൂപ തിരിച്ചു തരണമെന്നാണ് കമ്പനിയുടെ ആവശ്യം. മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

വിവാഹത്തിന്റെ മുഴുവന്‍ ചെലവുകളും എടുത്തത് ഒടിടി കമ്പനിയായിരുന്നു. നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ വിവാഹ ചിത്രങ്ങള്‍ പുറത്തു വിട്ടതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. ഷാരൂഖ് ഖാന്‍, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വന്‍താരനിരതന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ഇന്‍സ്റ്റയിലൂടെയും മറ്റും ഷെയര്‍ ചെയ്തത്.

ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികള്‍ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്‌ളിക്‌സ് കാരണമായി പറയുന്നത്. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നം കോടതി കയറുമെന്നാണ് ലഭിക്കുന്ന വിവരം.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.