ഷാർജ: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് അബ്ദുള്‍ കരീം അല്‍ ബക്രി സ്ക്വയർ മുതല്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്ക്വയർ വരെയുളള ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖർ അല്‍ ഖാസിമി സ്ട്രീറ്റ് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഈ മാസം 21 മുതല്‍ ആഗസ്റ്റ് 10 വരെ മൂന്നാഴ്ചക്കാലമാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. യാത്രാക്കാർ ബദല്‍ മാർഗങ്ങള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.