അബുദബി: യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ദുബായിലും ഷാർജയിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. എന്നാല്‍ ചൂട് കൂടും. അന്തരീക്ഷ താപനില 42 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
കഴിഞ്ഞ ദിവസം അല്‍ ദഫ്രയിലെ ബദാ ദഫയില്‍ ഉച്ചയ്ക്ക് 44.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. ഇന്ന് ഉച്ചക്ക് ശേഷം ഫുജൈറയിലും അബുദബിയിലും മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.