കുവൈത്ത് സിറ്റി: ഹിജ്റ വർഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 31 ഞായറാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരിക്കും. എല്ലാ മന്ത്രാലയങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച ജോലികള്‍ പുനരാരംഭിക്കും.
നേരത്തെ ഒമാനിലും ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് ജൂലൈ 31 ന് അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സ്വകാര്യ -പൊതുമേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും.
അതേസമയം യുഎഇയില്‍ ജൂലൈ 31 ഞായറാഴ്ച വാരാന്ത്യ അവധിയാണ്. ജൂലൈ 30 ന് പൊതു അവധി ആയിരിക്കുമോയെന്നുളളതാണ് ഇനി അറിയേണ്ടത്.