യുഎഇ: യുഎഇയില്‍ ഇന്ന് 1332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1311 പേരാണ് രോഗമുക്തി നേടിയത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 18019 ആണ് സജീവ കോവിഡ് കേസുകള്‍. 252783 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 981,657 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 961307 പേരാണ് രോഗമുക്തി നേടിയത്. 2331 പേർ മരിച്ചു.