കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം. മുന്നണി വിട്ടുപോയ കക്ഷികളെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നാണ് വി.കെ ശ്രീകണ്ഠന്‍ എം.പി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്ന്ു.
കേരള കോണ്‍ഗ്രസ് (എം), എല്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ യുഡിഎഫ് വിട്ടുപോയത് മുന്നണിക്ക് വലിയ തിരിച്ചടിയായി. കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തില്‍ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. എല്‍ഡിഎഫില്‍ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാര്‍ട്ടികളെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ന്നു.
കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരം വൈകുന്നേരത്തോടെ സമാപിക്കും. മുന്നണി വിപുലീകരണം, 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടാവും.