കൊച്ചിയുള്‍പ്പടെയുളള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സർവ്വീസുമായി ഒമാന്‍ എയർ

കൊച്ചിയുള്‍പ്പടെയുളള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സർവ്വീസുമായി ഒമാന്‍ എയർ

മസ്കറ്റ്: കേരളത്തില്‍ കൊച്ചി ഉള്‍പ്പടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയർ. ആഗസ്റ്റ് - ഒക്ടോബർ കാലയളവില്‍ കൊച്ചി, ചെന്നൈ,ദില്ലി എന്നിവിടങ്ങളിലേക്ക് മസ്കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 സർവ്വീസുകളുണ്ടാകും. നിലവില്‍ ഏഴ് സർവ്വീസുകളാണ് ഉളളത്.

അവധിക്കാലത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോഡിനന്‍റ് സെയില്‍സ് വൈസ് പ്രസിഡന്‍റ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു. നിലവില്‍ ദില്ലി, കൊച്ചി, ചെന്നൈ, ബംഗലൂരു,മുംബൈ,കോഴിക്കോട്, ഹൈദരാബാദ്, ഗോവ നഗരങ്ങളിലേക്കാണ് ഒമാന്‍ എയർ സർവ്വീസ് നടത്തുന്നത്. 

ഓരോ ആഴ്ചയും മസ്കറ്റില്‍ നിന്ന് മൊത്തം 122 ഫ്ളൈറ്റുകളാണ് സർവ്വീസ് നടത്തുക. ആഴ്ചയില്‍ 18 അധിക സ‍ർവ്വീസുകളുമുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.