യുഎഇ: യുഎഇയില്‍ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1157 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18,164 ആണ് സജീവ കോവിഡ് കേസുകള്‍. 157,949 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 984,267 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 963,771 പേർ രോഗമുക്തി നേടി. 2332 പേരാണ് മരിച്ചത്.