കേരളത്തിലും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതൽ 30 വരെ

കേരളത്തിലും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതൽ 30 വരെ

തിരുവനന്തപുരം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക.

ഇതിനായുള്ള ഓണ്‍ലെെന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഓഗസ്റ്റ് 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്കാണ് അവസരം.

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം. അഗ്നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതിയാകും.

രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ 2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെ അപേക്ഷകരുടെ ഇമെയിലിലേക്ക് അയക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.