അബുദബി: യാത്രാക്കാർക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കി അബുദബി വിസ് എയർ. യുഎഇയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ഒരുക്കുന്ന വിസ് എയറാണ് ഉപഭോക്താക്കള്‍ക്കായി അജ്ഞാത കേന്ദ്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത്. ആഗസ്റ്റ് 26ന് അബുദബിയില്നിന്ന് പുറപ്പെടുന്ന വിമാനം 28ന് തിരിച്ചെത്തും.
ഇതിന് അവസരം ലഭിക്കാൻ വിസ്എയര്‍ ഒരുക്കുന്ന മത്സരങ്ങളില്‍ വിജയിക്കണം. ഗെറ്റ് ലോസ്റ്റ് വിത്ത് വിസ് എന്ന ഹാഷ് ടാഗോടെ ഇന്‍സ്റ്റാഗ്രാമില്‍ അവിസ്മരീയ യാത്രാനുഭവം പങ്കുവയ്ക്കുകയാണ് വേണ്ടത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 100 പേർക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക. ആഗസ്റ്റ് ഏഴിനു രാത്രി 11.59 വരെയാണ് മത്സരം. മത്സരത്തില്‍ ജയിക്കുന്നയാള്‍ക്ക് യാത്രയില്‍ പങ്കാളിയെകൂടി ഒപ്പം കൂട്ടാം.