അമിത ലഹരിയില്‍ ഡ്രൈവിങ് അഭ്യാസം, അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; നടിയും കൂട്ടാളിയും കുടുങ്ങി

അമിത ലഹരിയില്‍ ഡ്രൈവിങ് അഭ്യാസം, അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; നടിയും കൂട്ടാളിയും കുടുങ്ങി

കൊച്ചി: അമിത മദ്യ ലഹരിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച്‌ അഞ്ചോളം വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ സിനിമാ-സീരിയല്‍ നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും കാക്കനാട് സ്വദേശി നൗഫലുമാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം.
കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. മരണപ്പാച്ചിലിനിടെ കാറ് നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു. ഇടിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയതോടെ ഇവരെ പിടികൂടാന്‍ മറ്റ് വാഹനങ്ങള്‍ പിന്നാലെ പാഞ്ഞു.

ചേയ്‌സിംഗിന് ഒടുവില്‍ ഒരു വാഹനം വട്ടംവച്ചു തടഞ്ഞുനിര്‍ത്തിയെങ്കിലും റോഡിന്റെ മറ്റൊരു വശത്തുകൂടെ വാഹനം എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ കാറിന്റെ ടയര്‍ പൊട്ടി. പിന്നീടും വാഹനം എടുക്കാന്‍ തുടങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ആളുകള്‍ കൂടിയതോടെ നടി നൗഫലിനെ സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചു. ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവ‌ര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തും. തിരുവനന്തപുരം തുമ്പാ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. ഇവര്‍ മുന്‍പും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.