ദുബായ്: റാസല്‍ അല്‍ ഖോറിലെ തടി ഗോഡൗണില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വന്‍ തീപിടുത്തമുണ്ടായി. സിവില്‍ ഡിഫന്‍സ് സംഘം സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റാസല്‍ ഖോർ ഏരിയ രണ്ടില്‍ തീപിടുത്തമുണ്ടായെന് വിവരം ഉച്ചതിരിഞ്ഞ് 3.16 ഓടെയാണ് സിവില്‍ ഡിഫന്‍സ് സംഘത്തിന് ലഭിക്കുന്നത്.
തുടർന്ന് ആറ് മിനിറ്റുകൊണ്ട് സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അല്‍ റഷീദിയ, അല്‍ ഖൂസ് മേഖലകളിലെ ഫയർ ഫോഴ്സ് സംഘത്തിന്‍റെ സംയോജിത ഇടപെടല്‍ നിർണായകമായി. 4.31 ഓടെ തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്‍റെ കാരണമറിയുന്നതിനായി തുടരന്വേഷണം നടക്കും.