പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടപ്പോള്‍ ഇറങ്ങിനോക്കുകയായിരുന്നു. മല്ലീശ്വരിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വനത്തിനോട് ചേര്‍ന്നുള്ള പ്രദേശമാണ് കാവുണ്ടിക്കല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. ഇതിനെ വനം വാച്ചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു.