പ്ലസ് വണ്‍ പ്രവേശനം; ഇന്ന് ട്രയല്‍ അലോട്ട്‌മെന്റില്ല; നാളത്തേക്ക് മാറ്റി

പ്ലസ് വണ്‍ പ്രവേശനം; ഇന്ന് ട്രയല്‍ അലോട്ട്‌മെന്റില്ല; നാളത്തേക്ക് മാറ്റി

തിരുവനന്തപുരം;  സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റില്‍ മാറ്റം. ഇന്ന് ട്രയല്‍ അലോട്ട്മെന്റ് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയല്‍ അലോട്ട്മെന്റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. മറ്റു അലോട്ട്മെന്റുകളില്‍ വ്യത്യാസമുണ്ടാകില്ല.

ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 ന് ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സിബിഎസ്‌ഇ, ഐസിഎസി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ഈ വര്‍ഷം നീളാന്‍ കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.