കൊച്ചി: പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞു വീണ് പതിമൂന്നുകാരന്‍ മരിച്ചു. കാവില്‍തോട്ടം മനയില്‍ ഹരി നാരായണന്‍ ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ പരിക്കേറ്റ നാരായണന്‍ നമ്പൂതിരി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെരുമ്പാവൂരില്‍ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സംഭവ സമയത്ത് ഏഴ് പേര്‍ വീട്ടിലുണ്ടായിരുന്നു. ഹരി നാരായണനും നാരായണന്‍ നമ്പൂതിരിയും മാത്രമായിരുന്നു താഴത്തെ നിലയിലുണ്ടായിരുന്നത്. കുട്ടി ഉറങ്ങുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. നാരായണന്‍ നമ്പൂതിരി അടക്കമുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിനാരായണനെ രക്ഷിക്കാനായില്ല. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴയുണ്ടായിരുന്നു.