യുഎഇ: യുഎഇയില്‍ കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കി മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം. രാജ്യത്തിന്റെ വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ വേതനം നല്‍കാത്ത കാലതാമസത്തിന്റെ കാലാവധി, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ എണ്ണം എന്നിവയെ ആശ്രയിച്ചാകും പിഴ. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്താക്കി.