ഷാർജ: ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് മുഹറം ഒന്നിന് ഷാർജയില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളില്‍ ഇത് ബാധകമല്ല.
ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ-പൊതുമേഖലയ്ക്ക് ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഹറം 1 ഇസ്ലാമിക പുതുവർഷത്തിന്റെ ആദ്യ ദിനമാണ്.