സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിക്ക് അപേക്ഷിക്കാം

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിക്ക് അപേക്ഷിക്കാം

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം. എംബസിക്ക് കീഴിലുളള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലെ ക്ലർക്കുമാരുടെ രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.

അംഗീകൃത സർവ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അധിക യോഗ്യതയുളളവർ അപേക്ഷിക്കേണ്ടതില്ല. കംപ്യൂട്ടർ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം .ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനും സാധിക്കണം. അറബി ഭാഷയിലുള്ള അറിവും അഭികാമ്യം. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. 4000 റിയാലാണ് മാസശമ്പളം. www.eoiriyadh.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2022 ആഗസ്റ്റ് ഏഴാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും തീയതികള്‍ പിന്നീട് അറിയിക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.