ഹിജ്റ പുതുവർഷം അബുദബിയില്‍ സൗജന്യ പാർക്കിംഗ്, ടോളും ഈടാക്കില്ല

ഹിജ്റ പുതുവർഷം അബുദബിയില്‍ സൗജന്യ പാർക്കിംഗ്, ടോളും ഈടാക്കില്ല

അബുദബി: ഹിജ്റാ പുതുവർഷത്തോട് അനുബന്ധിച്ച് അബുദബിയില്‍ ജൂലൈ 30 ശനിയാഴ്ച പാർക്കിംഗിന് ഫീസ് ഈടാക്കില്ലെന്ന് അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ പാർക്കിംഗ് ലോട്ട് എം 18 നും സൗജന്യമായിരിക്കും.ടോളും ഈടാക്കില്ല. കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ചയായിരിക്കും കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളില്‍ പ്രവർത്തനം പുനരാരംഭിക്കുക. ബസുകളുടെ സമയക്രമത്തില്‍ മാറ്റമില്ല.

നേരത്തെ ഷാർജയും മുഹറം ഒന്നിന് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളില്‍ ഇത് ബാധകമല്ല. ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ-പൊതുമേഖലയ്ക്ക് ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഹറം 1 ഇസ്ലാമിക പുതുവർഷത്തിന്‍റെ ആദ്യ ദിനമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.