യുവനടന്‍ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തെത്തിയ പ്രതിഭ

യുവനടന്‍ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തെത്തിയ പ്രതിഭ

പിറവം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവനടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. ശരത് ചന്ദ്രന്റേത് ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ ശരത് കളമശേരിയിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെക്‌സിക്കന്‍ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

വരാനിരിക്കുന്ന ചില ചിത്രങ്ങളിലും ശരത് സുപ്രധാന റോളിലെത്തുന്നുണ്ട്. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരന്‍: ശ്യാംചന്ദ്രന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.