ചങ്ങനാശേരി: ജോബ് മൈക്കിള്‍ എംഎല്‍എയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പങ്കിപ്പുറം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ആര്യാട് കൈതപ്പോള ഷാജി (62), ചങ്ങനാശേരി ഹിദായത്ത് നഗര്‍ ഭാഗം പുത്തന്‍പറമ്പില്‍ അനസ് (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഷാജി തന്റെ സഹോദരന് സുഖമില്ലെന്ന് എംഎല്‍എയെ കണ്ട് വിശ്വസിപ്പിച്ചിരുന്നു. ചികിത്സയ്ക്കു സഹായിക്കണമെന്നു കാട്ടി ഫാദര്‍ സെബാസ്റ്റ്യന്‍ പുന്നശേരിക്ക് നല്‍കാന്‍ എംഎല്‍എ ഷാജിക്ക് കത്ത് നല്‍കി. ഈ കത്ത് വൈദികനെ ഏല്‍പിക്കാതെ ലാമിനേറ്റ് ചെയ്ത് പല സ്ഥലങ്ങളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയായിരുന്നു ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പിരിവ് നടത്തുന്നതിനിടെയാണ് ഷാജിയും സഹായി അനസും പൊലീസിന്റെ പിടിയിലാകുന്നത്.