ബംഗാളില്‍ പുതിയതായി ഏഴു ജില്ലകള്‍ കൂടി രൂപീകരിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

ബംഗാളില്‍ പുതിയതായി ഏഴു ജില്ലകള്‍ കൂടി രൂപീകരിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

കൊല്‍ക്കത്ത: ബംഗാളില്‍ ഏഴ് പുതിയ ജില്ലകള്‍ കൂടി. പുതിയതായി രൂപീകരിച്ച എഴ് ജില്ലകള്‍ക്ക് ബംഗാള്‍ നിയമസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം തിങ്കളാഴ്ച്ച അറിയിച്ചത്.

സംസ്ഥാന മന്ത്രിസഭ പുതിയതായി ജില്ലകള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതായി മമത ബാനര്‍ജി മാധ്യമങ്ങളെ അറിയിച്ചു. പുതിയതായി ഏഴുജില്ലകള്‍ കൂടി രൂപീകരിച്ചത് ഭരണനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനാണെന്നാണ് സംസ്ഥാന സര്‍ക്കരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.

ബര്‍ഹാംപൂര്‍, കാന്‍ഡി, സുന്ദര്‍ബന്‍സ്, ബഷീര്‍ഹട്ട്, ഇച്ചാമട്ടി, റാണാഘട്ട്, ബിഷ്ണുപൂര്‍ എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍. ഇതോടെ ബംഗാളില്‍ മൊത്തം ജില്ലകളുടെ എണ്ണം മുപ്പതായി. എന്നാല്‍ പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും നീക്കത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.