ഒ.ഇ.ടി പ്രതിനിധികൾ നോര്‍ക്ക റൂട്ട്സ് സന്ദർശിച്ചു

ഒ.ഇ.ടി പ്രതിനിധികൾ നോര്‍ക്ക റൂട്ട്സ് സന്ദർശിച്ചു

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കിവരുന്ന  
ഒ ഇ.ടി (ഓക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) പരിശീലന പരിപാടിക്ക് പിന്തുണയുമായി ഒ.ഇ.ടി പ്രതിനിധികള്‍ തിരുവനന്തപുരം തൈയ്ക്കാടുളള നോര്‍ക്കാ റൂട്ട്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. ആരോഗ്യ രംഗത്തെ ഡോക്ടര്‍, നഴ്‌സ് തുടങ്ങി 12 മേഖലകളിലെ പ്രൊഫഷണുകളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അറിയുന്നതിനുളള അന്താരാഷ്ട്ര ടെസ്റ്റാണ് ഒ.ഇ.ടി. യു.എസ്സ്.എ, യു.കെ , ഓസ്‌ട്രേലിയ, കാനഡ, അയര്‍ലന്റ് തുടങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ആരോഗ്യമേഖലയിലെ തൊഴിലവസരങ്ങള്‍ക്കാണ് ഈ ടെസ്റ്റ് അവശ്യമായിവരുന്നത്.

ഒ.ഇ.ടി ഗ്ലോബലിനെ പ്രതിനിധീകരിച്ച് ഡേവിഡ്ഡ്  വില്‍ഷൈര്‍, ഇന്ത്യാൻ മോധാവി ആശിഷ് ഭൂഷണ്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്. നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കൊളശ്ശേരി എന്നിവരുമായി സംഘം പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നോര്‍ക്ക റൂട്ട്‌സസ് നടപ്പിലാക്കുന്ന ഒ.ഇ.ടി പരിശീലനത്തിന് എല്ലാ സാങ്കേതിക പിന്തുണയും ഉറപ്പ്നൽകിയ ശേഷമാണ് സംഘം മടങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.